X

ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മാണം: ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യക്കേസ്

ഇടുക്കി ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ കേസ്. ഉത്തരവ് ലംഘിച്ച് എങ്ങനെ നിര്‍മ്മാണം നടന്നുവെന്നാണ് കോടതിയുടെ ചോദ്യം. ഉത്തരവിനെ കുറിച്ച് അറിയില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എന്തുമാകാമോ എന്നും കോടതി ചോദിച്ചു.

കേസ് ഓണം അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.

ഇടക്കാല ഉത്തരവ് നിലനില്‍ക്കെ ശാന്തന്‍പാറയിലെ സിപിഎം ഓഫീസ് നിര്‍മ്മാണം തുടരുന്നതില്‍ ഇന്നലെയും കോടതി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.

webdesk11: