അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ജൂൺ 25 ഇനിമുതൽ ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ 10 വർഷക്കാലമായി കേന്ദ്രസർക്കാർ ഭരണഘടന ഹത്യാദിനം ആഘോഷിക്കുകയായിരുന്നു എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരിച്ചടിച്ചു. ഭരണഘടന ഹത്യ എന്ന വാക്ക് ഉപയോഗിച്ചത് ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യമെന്നും ഖാർഗെ പറഞ്ഞു.
അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർല സഭയിൽ പ്രമേയം വായിച്ചതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.