ബോഡി ഷെയിമിങ്ങ് നടത്തിയതിന് സഹപാഠിയെ പന്ത്രണ്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു. പെൺകുട്ടികളെപ്പോലെ എന്നുപറഞ്ഞ് പരിഹസിച്ചതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം.കളിയാക്കൽ നിരന്തരമായി തുടർന്നതാണ് വൈരാഗ്യത്തിന് കാരണമായത്. കൂട്ടുകാരനെ പാർട്ടിക്ക് എന്ന് പറഞ്ഞു വിളിച്ചു വരുത്തി സ്കൂളിനു സമീപം ഹൈവേയിൽവെച്ചാണ് കുത്തിക്കൊന്നത്. അരിവാളും കത്തിയും
ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൂടാതെ പ്രായപൂർത്തിയാകാത്ത ആളായതിനാൽ ജുവനൈൽ ഹോമിലേക്ക് മാറ്റിയതായി തമിഴ്നാട് പോലീസ് അറിയിക്കുന്നു
- 3 years ago
Test User