നിരന്തരം അപമാനിക്കുന്നു; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി നല്‍കി ഹണി റോസ്

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി നല്‍കി നടി ഹണി റോസ്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പരാതി.

നേരത്തെയും നടി രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്നായിരുന്നു പരാതി. എന്നാല്‍ ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

webdesk18:
whatsapp
line