X

‘മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചന, വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗം’: ആരിഫ് മുഹമ്മദ് ഖാൻ

തനിക്കെതിരായ എസ്എഫ്ഐ ആക്രമണത്തിന് ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ അക്രമം നടക്കുന്നത് അഞ്ചാം തവണയാണ്. അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചില്ല. അക്രമികളെ എത്തിച്ചത് പൊലീസ് വാഹനത്തിലാണെന്നും ​ഗവർണർ ആരോപിച്ചു.

എസ്എഫ്ഐ ആക്രമണത്തിൽ തന്റെ കാറിന്റെ ഗ്ലാസിൽ പോറൽ ഉണ്ടായി. സംഭവത്തിൽ കേസെടുക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എസ്എഫ്ഐ അല്ലാതെ മറ്റൊരു വിദ്യാർഥി സംഘടനയും ഇത്തരത്തിൽ പെരുമാറിയിട്ടില്ല. ആരെയും ഭയമില്ലെന്നും ​ഗവർണർ‌ മാധ്യമങ്ങളോട് പറഞ്ഞു

webdesk14: