കൃഷിയും പരിസ്ഥിതി സംരക്ഷണവും ഭൂമിയുടെയും പ്രത്യേകിച്ച് രാജ്യത്തിൻറെയും നിലനിൽപ്പിന് അനിവാര്യമാണെന്നും പ്രകൃതി നൽകുന്ന താക്കീതുകൾ ഉൾക്കൊണ്ട് ജീവിതശൈലിയിൽ മാറ്റം ഉണ്ടാക്കണമെന്നും മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻറ് അബ്ദുസമദ് സമദാനി എംപി പ്രസ്താവിച്ചു. കൃഷിയുടെ പ്രാധാന്യം വളരെ വലുതാണെന്ന് നമ്മെ പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മമാസമാണ് ഇതൊന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഒക്ടോബർ 30 31 തീയതികളിൽ കോഴിക്കോട്ട് നടത്തുന്ന സ്വതന്ത്ര കർഷക സംഘത്തിന്റെ സുവർണ്ണ ജൂബിലി സമ്മേളനത്തിന്റെ പ്രഖ്യാപനവും സ്വാഗതസംഘം ഓഫീസിന്റെയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സമദാനി . നാം കെട്ടിപ്പടുത്തുന്നതാണ് കർഷകസംഘം. അത് വളർത്താനും നാം ശ്രദ്ധ പതിപ്പിക്കണം. ഇതേ ഓഫീസിന്റെ മട്ടുപ്പാവിൽ ഞാൻ നോക്കുമ്പോൾ കാഇദെ മില്ലത്തും കാഇ ദുൽ കൗമിൻ്റെയും ഉൾപ്പെടെയുള്ള നേതാക്കളുടെ ശബ്ദം അലയടിക്കുന്നതായി തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ബാഫഖി കർഷക ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള എക്സ് എംഎൽഎ സ്വാഗതം പറഞ്ഞു. പി.പി മുഹമ്മദ് കുട്ടി, കെ.കെ അബ്ദുറഹ്മാൻ മാസ്റ്റർ, സി .മുഹമ്മദ് കുഞ്ഞി, പി കെ അബ്ദുൽ അസീസ്, ഇ. അബൂബക്കർ ഹാജി, മാഹിൻ അബൂബക്കർ,, കെ ബി മുഹമ്മദ് കുഞ്ഞി, പി പി യൂസഫലി, എം ഹബീബ് മുഹമ്മദ്, എം.പി.എ റഹീം, എൻ. എ ജബ്ബാർ, ലുക്മാൻ അരീക്കോട്, എംഎം അലിയാർ മാസ്റ്റർ,പി കെ അബ്ദുറഹ്മാൻ മാസ്റ്റർ, ഒ.പിമൊയ്തു,പി.കെ അബ്ദുസ്സലാം,കെ കെ അന്ത്രു മാസ്റ്റർ,അബ്ദുള്ള വാഴയിൽ, പി. ബീരാൻ കുട്ടി,സി വി മൊയ്തീൻ ഹാജി സംസാരിച്ചു.