X
    Categories: indiaNews

മൂന്ന് കാര്യങ്ങളില്‍ മറുപടി വേണം; പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചവേണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയങ്ങള്‍ക്ക് മുന്നില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടരുന്നു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയടക്കം അന്തരിച്ച പ്രമുഖര്‍ക്ക് അനുശോചനമറിയിച്ച് സഭ ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു.

ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്‍ച്ച തുടങ്ങിയ ചര്‍ച്ചയാവും. കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ഇരു സഭകളും സമ്മേളിക്കുന്നത്.

ചൈനീസ് പ്രകോപനം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ലീഗും ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഡല്‍ഹി കലാപക്കേസില്‍ സീതാറാം യെച്ചൂരിയെയടക്കം രാഷ്ട്രീയ നേതാക്കളെ പ്രതിചേര്‍ക്കാനുള്ള പൊലീസ് ശ്രമങ്ങള്‍ക്കെതിരെ ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍ എംപി പാര്‍ലമെന്റിലും സിപിഎം രാജ്യസഭയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടക്കുമെന്നും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം, പ്രധാനമന്ത്രി മൂന്ന് കാര്യങ്ങളില്‍ മറുപടി തന്നാല്‍ മതിയെന്ന പരിഹാസവുമായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ സഭാ ചീഫ് വിപ്പുമായ ജയറാം രമേഷ് രംഗത്തെത്തി. ദേശീയ താല്‍പ്പര്യത്തില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ പ്രധാനമന്ത്രിക്ക് ഇരുന്നു കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്യാം. കോവിഡ് -19, സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ച, ചൈന എ്ന്നീ മൂന്ന് വിഷയങ്ങളിലാണ് ഉത്തരം വേണ്ടത്, ജയറാം രമേശ് പറഞ്ഞു, ”

അതിനിടെ, മണ്‍സൂണ്‍ സെഷനില്‍ ചോദ്യാവലി റദ്ദാക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് ലോകസഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി എംപി രംഗത്തെത്തി. പ്രത്യേത സാഹചര്യങ്ങള്‍ കാരണം ചോദ്യോത്തര വേള നടത്താന്‍ കഴിയില്ലെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍ നിങ്ങള്‍ മറ്റു നടപടികള്‍ നടത്തുന്നു, ചോദ്യങ്ങള്‍ക്ക് മാത്രമാണ് സമയമില്ലാത്തത്. നിങ്ങള്‍ ജനാധിപത്യത്തെ കഴുത്തു ഞെരിച്ച് കൊല്ലാനാണ് ശ്രമിക്കുന്നത്, അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

എന്നാല്‍, സര്‍ക്കാര്‍ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നില്ല. ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ലോക്‌സഭയിലെ ബിജെപി എംപി പ്രഹദ് ജോഷി പറഞ്ഞത്. ഇത് അസാധാരണമായ അവസ്ഥയാണ്. ഏകദേശം 800-850 എംപിമാരുമായി ഇവിടെ കൂടിക്കാഴ്ച നടത്തുന്നു. സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ധാരാളം മാര്‍ഗങ്ങളുണ്ടെന്നും പ്രഹദ് ജോഷി കൂട്ടിച്ചേര്‍ത്തു.

അതേസമയം, അസാധാരണമായ സാഹചര്യത്തില്‍ നടക്കുന്ന സെക്ഷനോട് എല്ലാ സഭാംഗങ്ങളോടും സഹകരിക്കാന്‍ പ്രതിരോധ മിന്‍ രാജ്നാഥ് സിങ് അഭ്യര്‍ത്ഥിച്ചു.

വെല്ലുവിളികള്‍ നിറഞ്ഞ അഭൂതപൂര്‍വമായ സമയത്താണ് സെഷന്‍ ചേരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.  വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്നില്‍ ലോക്സഭ ടിവിയോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊറോണയും ദൗത്യവുമുള്ള കാലത്ത് എംപിമാര്‍ തങ്ങളുടെ ദൗത്യ പാത തെരഞ്ഞെടുത്തതില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ പാര്‍ലമെന്റിന്റെ ഇരു സമ്മേളനങ്ങളും വ്യത്യസ്തമായ സമയങ്ങളിലാവും ആരംഭിക്കുന്നു. ശനിയാഴ്ച-ഞായര്‍ ദിവസങ്ങളിലും ഇത് നടക്കും. എല്ലാ എംപിമാരും ഇത് അംഗീകരിച്ചു പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

കോവിഡിന് പിന്നാലെ മൂന്നാം തവണയും ആസ്പത്രിയില്‍ അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സെക്ഷനില്‍ ഹാജരാവില്ല.

chandrika: