കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളുടെ എണ്ണം 25ല്‍ നിന്ന് 35 ആയി കൂട്ടി. ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി പ്ലീനറി സമ്മേളനം പാസാക്കി. പ്രവര്‍ത്തക സമിതിയില്‍ 50 ശതമാനം എസ്‌സി-എസ്ടി, സ്ത്രികള്‍/, യുവജനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യും. പ്രവര്‍ത്തക സമിതി അംഗങ്ങളെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് വേണ്ടെന്ന് ഇന്നലെ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിരുന്നു.
കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലെ നിര്‍ണായക വഴിത്തിരിവാണ് ഭാരത് ജോഡോ യാത്രയെന്ന് മുന്‍ അധ്യക്ഷയും യുപിഎ ചെയര്‍പേഴ്‌സനുമായ സോണിയ ഗാന്ധി പറഞ്ഞു. തന്റെ ഇന്നിങ്‌സ് യാത്രയോടെ അവസാനിച്ചേക്കുമെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് അവര്‍ കൂട്ടിച്ചേര്‍ത്തു.