തിരുവനന്തപുരം: ‘കെ-റെയില്‍ വേണ്ട, കേരളം മതി”എന്ന മുദ്രാവാക്യമുയര്‍ത്തി കെ.പി.സി.സി ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജനകീയ പ്രക്ഷോഭം നടക്കും. തിങ്കളാഴ്ച രാവിലെ 11.ന് തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്‌ട്രേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം നടത്തുന്നത്. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നിര്‍വഹിക്കും.
കൊല്ലം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കണ്ണൂര്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, കോഴിക്കോട് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തൃശ്ശൂര്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എറണാകുളം, ടി.സിദ്ധിഖ് കാസര്‍കോട്, പാലക്കാട് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍, കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കും.