കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മൃദംഗ വിഷൻ സംഘടിപ്പിച്ച മൃദംഗ നാദം എന്ന പരിപാടിക്കിടയിൽ ഉമാ തോമസ് എംഎൽഎ ഗ്യാലറിയിൽ നിന്ന് വീണ് പരിക്കുപറ്റിയ സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ച ഉണ്ടായെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
മന്ത്രിയും കമ്മീഷണറും അടക്കം പങ്കെടുക്കുന്ന പരിപാടിക്ക് വേണ്ട സുരക്ഷാ പരിശോധന നടത്താതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്‌ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘാടകരിൽ കുറ്റം ചുമത്തി ജിസിഡിഎയ്ക്ക് കൈ ഒഴിയാൻ സാധിക്കുകയില്ല. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായിട്ടുള്ള വീഴ്ച്‌ച ഉണ്ടായെന്ന് വ്യക്തമാണെന്നും, മന്ത്രിയും കമ്മീഷണറും അടക്കം പങ്കെടുക്കുന്ന പരിപാടി ആയിരുന്നിട്ട് കൂടി വേണ്ടവിധത്തിലുള്ള സുരക്ഷ പരിശോധനകൾ നടത്തുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.