പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നത് കുടുംബനാഥയുടെ അക്കൗണ്ടിലേക്കായിരിക്കുമെന്ന് കോണ്‍ഗ്രസ്. പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിലുള്ള സബ്‌സിഡികള്‍ വെട്ടിക്കുറക്കാതെയായിരിക്കും പദ്ധതി നടപ്പാക്കുക എന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രകടന പത്രികയായി ഉയര്‍ത്തിക്കൊണ്ടു വന്ന പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതി തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായിക്കഴിഞ്ഞു.
ന്യായ് പദ്ധതി നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള മറ്റു പദ്ധതികളും തുടരും. സബ്‌സിഡികള്‍ വെട്ടിക്കുറക്കില്ല. പണം കുടുംബനാഥയുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുകയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.