മൂന്ന് സംസ്ഥാന നിയമസഭകളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. തെലുങ്കാന, ചത്തീസ്ഗഡ് മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മധ്യപ്രദേശില്‍ 144, ഛത്തീസ്ഗഡ് 30, തെലുങ്കാനയില്‍ 55 പേരും പട്ടികയില്‍ നേടി.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമ്മല്‍നാഥ് ചിന്ദ്വാരയില്‍ മത്സരിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുകേഷ് ബാഗല്‍ പഠാനില്‍ നിന്ന് ജനവിധി തേടും. തെലുങ്കാന പിസിസി അധ്യക്ഷന്‍ ദേവന്ത് റെഡ്ഡി കൊടങ്കലില്‍ നിന്ന് മത്സരിക്കും.
അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നവംബര്‍ 7 മുതല്‍ 30 വരെയാണ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.