ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിജയം.മുംഗാവലി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭായ് സാഹബ് യാദവിനെതിരെ കോണ്‍ഗ്രസിന്റെ ബ്രിജേന്ദ്ര സിങ് യാദവ്് 2144 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അതേസമയം കോലാറസ് മണ്ഡലത്തില്‍ 8083 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ വിജയം. മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മഹേന്ദ്ര രാംസിങ് യാദവ് 82515 വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പിക്ക് 74432 വോട്ടുകളെ ലഭിച്ചിള്ളൂ.
കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുംഗാവലി നിയമസഭാ മണ്ഡലത്തില്‍ 77 ശതമാനവും കോലാറസില്‍ 70 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ലുധിയാന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായിരുന്നു വിജയം. തെരഞ്ഞെടുപ്പ് നടന്ന 95 വാര്‍ഡുകളില്‍ 61 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചു. ബിജെപി ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റുകളാണ് നേടാനായത്. ഇതിനു പിന്നാലെയാണ് മധ്യുപ്രദേശ് ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയം കരസ്ഥമാക്കുന്നത്.