ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. 1,93,219 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖര്‍ ബിജെപിയുടെ സിറ്റിങ് സീറ്റില്‍ മിന്നും വിജയം നേടിയത്.
ബോളിവുഡ് താരവും ബിജെപി നേതാവുമായിരുന്ന വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഗുരുദാസ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1,36,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിനോദ ഖന്ന ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. തോല്‍വിയേക്കാള്‍ ഏറെ കോണ്‍ഗ്രസിന്റെ വമ്പിച്ച ഭൂരിപക്ഷമാണ് ബിജെപി-അകാലിദള്‍ സഖ്യത്തിന് കനത്ത തിരിച്ചടിയായത്.
ആദ്യ റൗണ്ടില്‍ തന്നെ 14,316 വോട്ടുകളുടെ ലീഡ് നേടി സുനില്‍ ജാഖര്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ അടുത്ത അനുയായിയായ ജാഖര്‍ കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായിരുന്നു. ലോക്‌സഭാ മുന്‍ സ്പീക്കര്‍ ബല്‍റാം ജാഖറിന്റെ മകനാണ് സുനില്‍.
കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നടപടികളാണ് കോണ്‍ഗ്രസിന്റെ വിജയം തെളിയിക്കുന്നതെന്ന് സുനില്‍ ജാഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗുര്‍ദാസ്പൂരില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം; ഭൂരിപക്ഷം 1,93,219
Tags: gurdaspur election