തിരുവനന്തപുരം: സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിന്റെ നടപടിയില്‍ ഒരു തെറ്റുമില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമപരമായ നടപടി എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥയെ സര്‍ക്കാര്‍ തളര്‍ത്താന്‍ ശ്രമിക്കുകയാണ്. എന്ത് വിലകൊടുത്തും യു.ഡി.എഫ് അത് ചെറുക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ചൈത്ര തെരേസ ജോണിനെ സര്‍ക്കാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. ചൈത്ര നിര്‍വഹിച്ചത് അവരുടെ ജോലി മാത്രമാണ്. അതേസമയം എസ്.പിയുടെ നടപടിയില്‍ ജാഗ്രതക്കുറവുണ്ടായെന്നും എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി ഓഫീസില്‍ അനധികൃതമായി റെയ്ഡ് നടത്തിയെന്ന് സി.പി.എമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.