X

യു.പി മോഡല്‍ മഹാരാഷ്ട്രയിലും; മഹാസഖ്യത്തിന് ചരടുവലിച്ച് കോണ്‍ഗ്രസും എന്‍.സി.പിയും

മുംബൈ: ഉത്തര്‍പ്രദേശില്‍ മോഡലില്‍ മഹാരാഷ്ട്രയിലും അധികാരം പിടിച്ചെടുക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് ചരടുവലിച്ച് കോണ്‍ഗ്രസും എന്‍സിപിയും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് മഹാസഖ്യമെന്ന ആശയം വീണ്ടും പ്രാവര്‍ത്തികമാക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അനുരഞ്ജിപ്പിക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചതോടെയാണ് ചെറുപാര്‍ട്ടികളെ ഒന്നിച്ച് അണി നിരത്താന്‍ കോണ്‍ഗ്രസും എന്‍സിപിയും രംഗത്തുവന്നത്.
മഹാരാഷ്ട്ര കോണ്‍ഗ്രസ് മേധാവി അശോക് ചവാന്‍, എന്‍സിപി നേതാവ് ശരത് പവാര്‍ എന്നിവരാണ് മഹാസഖ്യത്തിന് ചരടുവലി നടത്തുന്നത്. ബി.ജെ.പി വിരുദ്ധ ചേരിയുടെ ഭാഗമായിരിക്കുമെന്ന് മഹാരാഷ്ട്രയിലെ സ്വാഭിമാന്‍ ശേഖരി സംഘദാന ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവക്കു പുറമെ ബഹുജന്‍ വികാസ് അംഗാടി, പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി തുടങ്ങി പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. സമാനചിന്താഗതിക്കാരായ മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ് ശ്രമമെന്ന് കോണ്‍്ഗ്രസ് നേതൃത്വം അറിയിച്ചു.

ഉത്തര്‍പ്രദേശിനുശേഷം രണ്ടാമത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 ലോക്‌സഭാ സീറ്റുകളുണ്ട് ഇവിടെ. യു.പിയിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് തിരിച്ചടി ലഭിച്ചാല്‍ അവര്‍ക്ക് അധികാരത്തിലെത്തുക ബുദ്ധിമുട്ടാവും.’ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

chandrika: