X
    Categories: CultureNewsViews

ഇമ്രാന്‍ ഖാന്റെ പിന്തുണ: മോദിക്കെതിരെ പ്രതിപക്ഷം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിലെത്തണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവന ബി.ജെ.പിക്കെതിരെ ആയുധമാക്കി പ്രതിപക്ഷം. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കള്‍ മോദിയേയും ബി.ജെ.പിയേയും പരിഹസിച്ച് രംഗത്തെത്തി.

മോദി ഔദ്യോഗികമായി പാക്കിസ്ഥാനുമായി സഖ്യത്തിലായെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

മോദി ജയിക്കണമെന്ന് പാക്കിസ്ഥാന്‍ എന്തുകൊണ്ടാണ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി മോദി, ദയവായി രാജ്യത്തോട് പറയൂ നിങ്ങളും പാക്കിസ്ഥാനുമായുള്ള ബന്ധം എത്ര ആഴമുള്ളതാണെന്ന്-ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തു.

മോദിക്ക് പകരം രാഹുല്‍ ഗാന്ധിയെ ആയിരുന്നു ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയതെങ്കില്‍ ട്വിറ്ററിലെ ചൗക്കീദാര്‍മാര്‍ രാഹുലിനോടും കോണ്‍ഗ്രസിനോടും എങ്ങനെയാവും പ്രതികരിക്കുകയെന്ന് ഒന്ന് സങ്കല്‍പിച്ചു നോക്കൂവെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: