സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കോൺഗ്രസ് നിലപാടെടുത്തു. സിപിഐഎമ്മിന് ആ ധൈര്യമുണ്ടോ? മുട്ട് വിറയ്ക്കും എന്നും വി.ഡി സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ചട്ടം എല്ലാർക്കും ബാധകമാണ്. പി എ മുഹമ്മദ് റിയാസിന്റെ പ്രസംഗം പകർത്തിയ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാരനെ ഭീഷണിപ്പെടുത്തി. ദൃശ്യം പൂർണമായും നീക്കം ചെയ്തു. സിപിഎമ്മിന് എന്തുമാകാം എന്ന നിലപാട് അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.
തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ പണി ബോംബ് ഉണ്ടാക്കലാണ്. തിരുവനന്തപുരം, പാനൂർ മേഖലകളിൽ ബോംബ് പൊട്ടിയത് ആഭ്യന്തര വകുപ്പ് അറിഞ്ഞിട്ടില്ല. തങ്ങളുടെ പ്രചാരണം നോക്കാൻ തങ്ങൾക്ക് അറിയാം. സിപിഎം കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാൻ ശ്രമിച്ചാൽ മതി. അല്ലെങ്കിൽ മരപ്പട്ടിയും നീരാളിയും ഒക്കെ ചിഹ്നമായി വരും.
ജനങ്ങൾ നൽകുന്ന പണം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം. ശശിധരൻ കർത്താ പണം നൽകിയാൽ വാങ്ങും രസീതും കൊടുക്കും. ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല എന്നും സതീശൻ പറഞ്ഞു.