അധികാരം ലഭിച്ചാല്‍ അഫ്‌സ്പ(ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) പിന്‍വലിക്കുമെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ്. 2022ല്‍ നടക്കാന്‍ ഇരിക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ അഫ്‌സ്പ പിന്‍വലിക്കുമെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ് അറിയിച്ചു. നിയമം പിന്‍വലിക്കാന്‍ അതുവരെ ഭരണത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും നിര്‍ബന്ധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ശീതകാലസമ്മേളനത്തില്‍ പാര്‍ലമെന്റില്‍ വെച്ച് നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഫ്‌സ്പ പിന്‍വലിച്ചതും കോണ്‍ഗ്രസ് ബി.ജെ.പിയെ ഓര്‍മിപ്പെടുത്തി. അഫ്‌സ്പക്കെതിരെ വലിയ പ്രതിഷേധം ആരംഭിച്ചത് നാഗാലാന്‍ഡിലെ 14 ഗ്രാമീണരെ സൈനികര്‍ കൊലപ്പെടുത്തിയതിന് പിന്നാലെയാണ്. സംഭവത്തെ തുടര്‍ന്ന് കൊലക്കുറ്റത്തിന് സൈനീകര്‍ക്കെതിരെ നാഗാലാന്‍ഡ് പൊലീസ് കേസെടുത്തിരുന്നു.