X

പ്രോടേം സ്പീക്കര്‍ നിയമനം: എതിര്‍ത്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കംകൂട്ടി ഗവര്‍ണര്‍ വാജുഭായി വാല വിരാജ്‌പേട്ട എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. കീഴ്‌വഴക്കം ലംഘിച്ച് ഗവര്‍ണര്‍ നടത്തിയ ഈ നീക്കത്തെതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. നിയമന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരില്‍ ഏറ്റവും പ്രായം കൂടിയ ആളെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്നാണ് ചട്ടം. ഇക്കാര്യം സുപ്രീംകോടതി എടുത്തുപറയുകയും ചെയ്തിരുന്നു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ആര്‍.വി ദേശ്പാണ്ഡെയെ മറികടന്നാണ് ബൊപ്പയ്യയെ നിയമിച്ചത്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുന്നത്. മാനദണ്ഡം പാലിക്കാതെയാണ് ബൊപ്പയ്യയുടെ നിയമനം നടന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
2009 മുതല്‍ 2013 വരെ സ്പീക്കറായിരുന്ന ബൊപ്പയ്യ 2008ലും പ്രോടേം സ്പീക്കറായിരുന്നു.

2011ല്‍ ബിജെപിയുടെ പിന്തുണ പിന്‍വലിച്ച 11 എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നു. വിശ്വാസ വോട്ടെടുപ്പിനിടെ നടത്തിയ ആ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

chandrika: