തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ബി.ബി.സി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കോണ്‍ഗ്രസ്. ഡോക്യുമെന്റിയുടെ ഒന്നാം ഭാഗമാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് കെ.പി.സി.സി മൈനോരിറ്റി വിഭാഗം അറിയിച്ചു. കേന്ദ്രത്തിന്റെ വിലക്കുകള്‍ ഭേദിച്ച് കൊണ്ടായിരിക്കും കോണ്‍ഗ്രസ് പ്രദര്‍ശനം നടത്തുന്നത്. ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരിക്കും പ്രദര്‍ശനം. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും പ്രദര്‍ശിപ്പിക്കുമെന്നു അറിയിച്ചു.
രാജ്യത്തെയും സംസ്ഥാനത്തെയും വിവിധ സര്‍വകലാശാലകളില്‍ കേന്ദ്രസര്‍ക്കാരിന്റെ വിലക്കിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി പ്രദര്‍ശനം നടത്തുന്നുണ്ട്. ഡോക്യുമെന്റെ രാജ്യത്തുടനീളം വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. അതേസമയം, ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബി.ബി.സി ഇന്ന് സംപ്രേഷണം ചെയ്യും. യു.കെയില്‍ മാത്രമാകും സംപ്രേഷണം.