ബിജെപി, ആര്‍എസ്എസ് എന്നിവരുടെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍ റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണെന്നും പാര്‍ട്ടി നിലപാടുകള്‍ വ്യക്തമായിരുന്നുവെന്നും നമ്മുടെ ലക്ഷ്യം രാജ്യത്തിന്‍റെ ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അദ്ദേഹം ബിജെപി, ആര്‍എസ്എസ് സംഘടനകളുടെ ഭരണഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചൂണ്ടികാട്ടി. ‘ബിജെപി-ആര്‍എസ്എസ് തമ്മിലുള്ള ശക്തമായ കൂട്ടായ്മ നിലവിലുള്ള ഭരണഘടനയെ ആക്രമിക്കുന്നുണ്ട്,’ എന്നും ആരോപിച്ചു.
അദാനി വിഷയത്തെ കുറിച്ച് വലിയ വിമര്‍ശനങ്ങളും രാഹുല്‍ ഗാന്ധി ഉയര്‍ത്തി. ‘മോദിയും കെജ്രിവാളും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നു’, എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ‘അദാനി രാജ്യത്തെ എല്ലാം സ്വന്തമാക്കുന്നു, എന്നാല്‍, ദുരിതം അനുഭവിക്കുന്നവരെക്കുറിച്ച് മോദിയും കെജ്രിവാളും എന്ത് പറയുന്നു?’ എന്നും അദ്ദേഹം ചോദിച്ചു.
എല്ലാവരിലേക്കും വികസനം എത്താൻ ജാതി സെൻസസ് അനിവാര്യമാണ്. രാജ്യത്തെ ജാതി സെന്‍സസ് പ്രാധാന്യത്തെ കുറിച്ചും പരിപാടിയില്‍ വിശദീകരിച്ചു. ജാതി സെൻസസിനെ അനുകൂലിക്കുന്നുണ്ടോ എന്ന് കെജ്രിവാളിനോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെയും കോൺഗ്രസ് പാർട്ടിയുടെയും ലക്ഷ്യം വ്യക്തമെന്നും ഭരണ ഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.