Chhattisgarh ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിലൂടെ മായാവതി ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്. സി.ബി.ഐയില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്നും ബി.എസ്.പിക്കെതിരെയുണ്ടായ അന്വേഷണത്തിന്റെ സമ്മര്‍ദഫലമായാണ് ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി മായാവതി പുതിയ സഖ്യം രൂപികരിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ബി.ജെ.പിയുടെ ബി ടീമായ ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തിസ്ഗഡുമായി (ജെ.സി.സി) സഖ്യത്തിലേര്‍പ്പെട്ടതോടെ ബി.എസ്.പി ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്തിരിക്കുന്നത്. ബി.എസ്.പിക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാന്‍ മായാവതിയെ നിര്‍ബന്ധിക്കുന്നത്. ബി.എസ്.പി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെല്ലാം ബി.ജെ.പിയുടെ നാമനിര്‍ദേശ പ്രകാരമാണ്. ഇതെല്ലാം ഛത്തിസ്ഗഡിലെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍ പറഞ്ഞു.
അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായ ഛത്തിസ്ഗഡില്‍ അജിത് ജോഗിയുടെ പാര്‍ട്ടിയായ ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തിസ്ഗഡുമായി (ജെ.സി.സി) ബി.എസ്.പി വ്യാഴായ്ചയാണ് സഖ്യത്തിലേര്‍പ്പെട്ടത്ത്. 90 അംഗ അസംബ്ലിയില്‍ ബി.എസ്.പിയുടെ 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച മായാവതി, 35 സീറ്റില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്നും ലഖ്‌നൗവില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ സഖ്യം വിജയിക്കുകയാണെങ്കില്‍ അജിത് ജോഗി മുഖ്യമന്ത്രിയാകുമെന്നും വ്യക്തമാക്കി. ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തിസ്ഗഡുമായി (ജെ.സി.സി) ചേര്‍ന്ന് ഉടന്‍തന്നെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമെന്നും പ്രചരണ റാലികള്‍ നടത്തുന്നത് സംബന്ധിച്ച് ഉടന്‍തന്നെ അന്തിമ തീരുമാനത്തിലെത്തുമെന്നും മായാവതി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ബി.എസ്.പി പുതിയ സഖ്യം രൂപികരിച്ചതോടെ കോണ്‍ഗ്രസ് വീണ്ടും ദുര്‍ബലരായെന്നും,ബി.എസ്.പി-ജെ.സി.സി സഖ്യത്തിന് ബി.ജെ.പിക്ക് വെല്ലുവിളിയാവില്ലയെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ധരംലാല്‍ കൗശിക് പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ത്രികോണ മത്സരത്തിനാവും കളമൊരുങ്ങുക. എന്നാല്‍ തുടര്‍ച്ചയായ നാലാം തവണയും ബി.ജെ.പി ഛത്തിസ്ഗഡില്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു. 2003 മുതല്‍ ബി.ജെ.പിയാണ് ഛത്തിസ്ഗഡ് ഭരിക്കുന്നത്. രമണ്‍ സിങ് ആണ് മുഖ്യമന്ത്രി.