വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ഫാസിസത്തെ തൂത്തെറിഞ്ഞ് രാജ്യത്തിൻറെ ഭരണഘടനയെ, ജനാധിപത്യ മതേതര മൂല്യങ്ങളെ, തിരികെ കൊണ്ടുവരുവാൻ കോൺഗ്രസ് അടക്കമുളള രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് പി.ഡി.പി കേന്ദ്ര കമ്മറ്റി അഭിപ്രായപ്പെട്ടു.
കർണാടക പി.സി.സി അധ്യക്ഷനായ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ ജനാധിപത്യ, മതേതര സർക്കാർ നിലവിൽ വരുമെന്ന് പി.ഡി.പി പ്രതീക്ഷിക്കുന്നതായും കേന്ദ്രകമ്മിറ്റി വിലയിരുത്തി. കർണാടക ഇലക്ഷൻ റിസൾട്ട് അവലോകനവുമായി ബന്ധപ്പെട്ട് പി.ഡി.പി വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുട്ടം നാസറിന്റെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത കേന്ദ്ര കമ്മറ്റി യോഗത്തിന് പി.ഡി.പി സംഘടനാകാര്യ ജനറൽ സെക്രട്ടറി വി.എം അലിയാർ സ്വാഗതം ആശംസിച്ചു.