ശത്രുഘ്നന്‍ സിന്‍ഹ ആദര്‍ശവും പ്രത്യയശാസ്ത്രവുമില്ലാത്ത നടനാണെന്ന് കോണ്‍ഗ്രസ് ബിഹാര്‍ സംസ്ഥാന വക്താവ് ജേഷ് റാത്തോഡ്. ശത്രുഘ്നന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാതെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്സഭ സ്ഥാനാര്‍ഥിയായതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വേദിയും പണവുമുള്ളിടത്തേക്കു പോകുന്ന നടന് മാത്രമാണു ശത്രുഘ്നനെന്നും കുറ്റപ്പെടുത്തി.
ശത്രുഘ്നെ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് തൃണമൂല്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയതാണ് ശത്രുഘ്നന്‍ ബിജെപി വിട്ട് കോണ്‍ഗ്രസിന്റെ ഭാഗമായത്.