X

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്; ആവേശം നിറച്ച് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു

ഭോപാല്‍: തെരഞ്ഞെടുപ്പ് ആവേശം നിറഞ്ഞ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. രണ്ടു ദിവസങ്ങളിലായി രണ്ടു പട്ടികകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

രാഹുല്‍ ഗാന്ധി ഇന്നലെ രാത്രി പുറത്തിറക്കിയ ആദ്യ പട്ടികയില്‍ 155 സ്ഥാനാര്‍ത്തികള്‍ ഇടം പിടിച്ചു. തുടര്‍ന്ന് ഇന്ന് 230 അംഗ നിയമസഭയില്‍ 16 സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക കൂടി പുറത്തുവിട്ടു.

മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇക്കുറി സീറ്റില്ല. നാല് പേര്‍ പുതുമുഖങ്ങളാണ്. ട്രൈബല്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി 117 പേരുടെ പട്ടിക പുറത്തുവിട്ടിരുന്നു.

നിലവിലെ 57 എംഎല്‍എമാരില്‍ 46 പേരും പട്ടികയില്‍ ഇടം പിടിച്ചതായി കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് പറഞ്ഞു. പ്രചാരണങ്ങള്‍ അതിവേഗം നടത്തുന്നതിനാണ് പട്ടിക നേരത്തെ പുറത്തു വിട്ടത്. ഇനി 75 സീറ്റില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. ഇതില്‍ എട്ട് പേര്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നവരായിരിക്കും എന്ന സൂചനയും പാര്‍ട്ടി വക്താക്കള്‍ നല്‍കി. എംഎല്‍എയായ സഞ്ജയ് ശര്‍മ, മുന്‍ എംഎല്‍എയായ പത്മ ശുക്ല എന്നിവരും പട്ടികയില്‍ ഇടം പിടിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിന്റെ മകന്‍ ജയവര്‍ദ്ധന്‍ സിങ്, സഹോദരന്‍ ലക്ഷ്മണ്‍ സിങ് എന്നിവരും സ്ഥാനാര്‍ത്ഥികളാണ്. 2003ല്‍ ബിജെപിയില്‍ ചേര്‍ന്ന ലക്ഷ്മണ്‍ കഴിഞ്ഞയിടെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. കോണ്‍ഗ്രസിലെത്തിയ ബിജെപി നേതാവ് അഭയ് മിശ്ര റേവാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുരേഷ് പച്ചൗരിയും മത്സര രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് അജയ് സിങ് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ചുര്‍ഹാട്ടില്‍ നിന്ന് മത്സരിക്കും.
നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക പ്രതിനിധിയായ മുസ്‌ലിം ആരിഫ് അഖ്വീല്‍ ഭോപാല്‍ നോര്‍ത്തില്‍ നിന്നും മത്സരിക്കും. ഈ മണ്ഡലത്തില്‍ നിന്നും അഞ്ച് തവണയായി ആരീഫ് മത്സരിച്ചു വിജയിക്കുന്നു. കോണ്‍ഗ്രസിലെത്തിയ മുന്‍ എന്‍സിപി എംഎല്‍എ ഹമീദ് ഖാസി ബുര്‍ഹാന്‍പൂരില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസ് പട്ടികയില്‍ 22 വനിതാ സ്ഥാനാര്‍ത്ഥികളാണുള്ളത്. ബിജെപിയില്‍ നിന്ന് 16 വനിതകള്‍ മത്സരിക്കും.

chandrika: