X
    Categories: indiaNews

കോണ്‍ഗ്രസ് പ്രതിപക്ഷകക്ഷികളുമായി ചര്‍ച്ചക്ക്;താഴെതട്ടു മുതല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് പ്രിയങ്ക ഗാന്ധി

പ്ലീനറി സമ്മേളനത്തിന്റെ അവസാനദിവസമായ ഇന്ന് കോണ്‍ഗ്രസ് വരുന്ന ലോക് സഭാതെരഞ്ഞെടുപ്പിന് ചര്‍ച്ചക്കൊരുങ്ങാന്‍ തീരുമാനിച്ചു.പ്രതിപക്ഷത്തെ പ്രമുഖ കക്ഷികളുമായി ഉടന്‍ ചര്‍ച്ച ആരംഭിക്കും. മൂന്നാം മുന്നണി എന്നൊന്നുണ്ടാകില്ലെന്നും ബി.ജെ.പിക്കെതിരായ മുഴുവന്‍ ശക്തികളെയും ഒരുമിപ്പിക്കാന്‍ ശ്രമിക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
പിന്നാക്ക വിഭാഗത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് പ്ലീനറിസമ്മേളനത്തിലെ പ്രമേയംപറയുന്നു.
താഴെതട്ടു മുതല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോയാത്രയുടെഗുണം എല്ലാപ്രവര്‍ത്തകരും ഉപയോഗപ്പെടുത്തണം. സോണിയാഗാന്ധിയും യോഗത്തില്‍ പ്രസംഗിച്ചു. ഗാന്ധികുടുംബം പ്ലീനറി സമ്മേളനത്തിലെത്തില്ലെന്ന് പ്രചാരണം അസ്ഥാനത്തായി.

Chandrika Web: