മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യത്തിനൊപ്പം സി.പി.എമ്മും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളെങ്കിലും സംസ്ഥാനത്ത് ജയിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് ശ്രമം. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ അവരോട് സഹകരിക്കാനും തീരുമാനമുണ്ട്.
സിപിഎമ്മിന് സ്വാധീനമുളള നാസിക്ക്, താനെ, പാല്‍ഖര്‍, അഹമ്മദ് നഗര്‍, ഷോലാപ്പൂര്‍ ജില്ലകളിലെ രണ്ട് സീറ്റുകളിലാവും അവര്‍ മത്സരിക്കുക. പാര്‍ട്ടിക്കുളള ശക്തമായ സ്വാധീനം മുന്‍നിര്‍ത്തിയാവും വിലപേശല്‍. മത്സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിന് തുറന്ന പിന്തുണ നല്‍കാമെന്ന് സിപിഎം പരസ്യമായി പ്രഖ്യാപിക്കുന്നുണ്ട്. സഖ്യ ചര്‍ച്ചകളില്‍ സിപിഎമ്മിനെ കൂടെ കൂട്ടുന്നത് എന്‍സിപിയാണ്. മാര്‍ച്ച് ആദ്യവാരം സഖ്യം സംബന്ധിച്ച് തീരുമാനമാകുമെന്നാണ് വിവരം.