ന്യഡല്‍ഹി: തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടും മോദിക്കും അമിത് ഷാക്കുമെതിരെ നടപടിയെടുക്കാന്‍ തയ്യാറാവാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കോണ്‍ഗ്രസ് മഹിളാ വിഭാഗം നേതാവായ സുഷ്മിത ദേവാണ് ഇരുവര്‍ക്കുമെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.
മോദിയും അമിത് ഷായും തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
സൈനികരുടെ പേരില്‍ മോദിയും അമിത് ഷായും തുടര്‍ച്ചയായി വോട്ട് പിടിക്കുന്നതിനെതിരെ നിരവധി പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. എന്നാല്‍ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിരിക്കുന്നത്.