ന്യൂഡല്‍ഹി:ഗുജറാത്ത് നിയമസഭാ തെരഞ്ഞെുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചു. 25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഇന്ന് ഉച്ചക്ക് രണ്ടിന് ഹര്‍ജി പരിഗണിക്കും.
കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തരഞ്ഞെടുപ്പില്‍ വിവിപ്പാറ്റ് സംവിധാനം ഉപയോഗിച്ചിരുന്നു. വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാര്‍ക്ക് താങ്ങള്‍ ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് തിരിച്ചറിയാനുള്ള സംവിധാനമാണ് വിവിപ്പാറ്റ് (വോട്ടോഴ്‌സ് വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ്).
കോണ്‍ഗ്രസിനുവേണ്ടി ഗുജറാത്ത് പിസിസി സെക്രട്ടറി മുഹമ്മദ് ആരിഫ് രാജ്പുതാണ് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കൂടാതെ ഹര്‍ജിയില്‍ ഇന്നുതന്നെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവിശ്യപ്പെട്ടിടുണ്ട. അതേസമയം ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.തിങ്കളാഴ്ചയാണ് ഗുജറാത്തിലേയും ഹിമാചല്‍ പ്രദേശിലേയും വോട്ടെണ്ണല്‍.