അദാനിയുടെ ഷെല്‍ കമ്പനികളെക്കുറിച്ചും മറ്റും ആരോപണവുമായി രംഗത്തുവന്ന കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും പ്രതിരോധിക്കാന്‍ അഴിമതിയാരോപിച്ച് പ്രധാനമന്ത്രി. പ്രതിപക്ഷത്തെ അഴിമതിക്കാര്‍ ഒരുമിച്ച്കൂടിയിരിക്കുകയാണെന്നാണ് മോദിയുടെ പ്രസംഗം. എന്താണ് മോദി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ലാലുയാദവിനെയും മറ്റുമാണ് മോദി ഉന്നംവെക്കുന്നതെന്നാണ് സൂചന. കേന്ദ്രമന്ത്രിമാരെ വിട്ടാണ് രാഹുലിനെയും കോണ്‍ഗ്രസിനെയും പ്രതിരോധിക്കാന്‍ കഴിഞ്ഞദിവസങ്ങളില്‍ മോദിതയ്യാറാതെങ്കില്‍ പ്രതിപക്ഷ പ്രക്ഷോഭം കടുപ്പിച്ചതോടെ പ്രധാനമന്ത്രിതന്നെ അഴിമതി എന്ന് പറഞ്ഞ് രംഗത്തിറങ്ങുകയായിരുന്നു. മന്ത്രിമാര്‍ സമുദായത്തെ അപമാനിച്ചുവെന്നാണ് പറഞ്ഞതെങ്കില്‍ മോദി അഴിമതിയെന്നാണ് പറയുന്നത് എന്നത് സര്‍ക്കാരിനും ബി.ജെ.പിക്കും പ്രതിപക്ഷത്തെനേരിടുന്നതില്‍ വ്യക്തതയില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
അതേസമയം തുടര്‍പ്രക്ഷോഭത്തിന് പാര്ട്ടി തയ്യാറെടുക്കുകയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വരുംദിവസങ്ങളിലെ പ്രക്ഷോഭരീതികള്‍ പാര്‍ട്ടി പുറത്തുവിട്ടു. ജയില്‍നിറക്കല്‍ പ്രക്ഷോഭമാണ് ഇതിലൊന്ന്. എല്ലാസംസ്ഥാനങ്ങളിലും സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാനാണ് തീരുമാനം.