തനിക്ക് തെറ്റുകള്‍ സംഭവിക്കാമെന്നും താന്‍ ദൈവമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായുള്ള പോഡ്കാസിലാണ് മോദിയുടെ അഭിപ്രായ പ്രകടനം. തെറ്റുപറ്റാമെന്നും താന്‍ ദൈവമല്ലെന്നും ഗുജറാത്ത് മുഖ്യമന്ത്രി യായിരിക്കെ താന്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മോദിയുടെ വാദം.
രണ്ടു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള പോഡ്കാസ്റ്റിനു മുന്നോടിയായി പുറത്തിറക്കിയ രണ്ട് മിനുട്ട് ട്രെയിലറിലാണ് മോദിയുടെ ഈ പരാമര്‍ശം ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം ട്രെയിലര്‍ പുറ ത്തുവന്നതിനു പിന്നാലെ പരി ഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ സാധാരണ മനുഷ്യനല്ലെന്നും തന്നെ ദൈവം നേരിട്ട് നിയോഗിച്ചതാണെന്നുമാണ് മോദി അവകാശപ്പെട്ടിരുന്നതെന്നും ഇപ്പോള്‍ എന്തുകൊണ്ട് സാധാരണ മനുഷ്യനായി മാറിയെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു.
അതേസമയം 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുമ്പോഴും സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുമെന്ന് നിരീക്ഷകര്‍. നടപ്പു സാമ്പത്തിക വര്‍ഷം എട്ടു ശതമാനം വളര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ പ്രധാന ധനകാര്യ ഏജന്‍സികളെല്ലാം ഈ വളര്‍ച്ച രാജ്യം കൈവരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, നിലവിലെ വളര്‍ച്ചാ തോത നുസരിച്ച് 6.4 ശതമാനമായി സാ മ്പത്തിക വളര്‍ച്ച കുറയും. കോവിഡിനു മുമ്പുള്ള വളര്‍ച്ചാ മുരടിപ്പിലേക്കാണ് രാജ്യം നീ ങ്ങുന്നതെന്നും കണക്ക് സൂചിപ്പിക്കുന്നു. 6.5ശതമാനമാണ് ഐ.എം.എഫ് കണക്കു കൂട്ടുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. ലോകബാങ്ക് 6.7 ശതമാനവും. ഗോള്‍ഡ് മാന്‍ സ്‌നാച്ച് ഗ്രൂപ്പ് കണക്കു കൂട്ടലാവട്ടെ വെറും 6 ശതമാനം മാത്രം. അടുത്ത സാമ്പത്തിക വര്‍ഷവും ഈ മുരടി പ്പില്‍ നിന്ന് ഇന്ത്യ കരകയറില്ലെന്നാണ് ഗോള്‍മാന്‍ സ്‌നാച്ചിന്റെ റിപ്പോര്‍ട്ട്. 2025-26 സാ മ്പത്തിക വര്‍ഷം 6.3 ശതമാനം മാത്രമാണ് ഏജന്‍സി പ്രവചിക്കുന്ന വളര്‍ച്ച.