അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ നിയമസഭാ ചീഫ് ബല്‍വന്ദ്‌സിങ് രജപുത്, തേജ്ഹ്രി പട്ടേല്‍ എംഎല്‍എ എന്നിവല്‍ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എമാരുടെ രാജി കോണ്‍ഗ്രസിനു കനത്ത ആഘാതമായി മാറി. ഗുജറാത്തില്‍ മൂന്നു രാജ്യസഭാ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരുടെ കൊഴിഞ്ഞു പോക്ക്. രജപുതും പട്ടേലും നിയമ സഭാ സ്പീക്കര്‍ക്ക് രാജികത്ത് കൈമാറി. രജപുത് കോണ്‍ഗ്രസിനെ മുതിര്‍ന്ന അംഗവും ബിജെപിയിലേക്ക് ചുവടുമാറ്റിയ ശങ്കര്‍സിങ് വഗേലയുടെ ബന്ധുവുമാണ്.
മൂന്ന് രാജ്യസഭാ സീറ്റുകളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണ് മത്സരിക്കുക. അഹമ്മദ് പട്ടേലാണ് രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍, നാലാമത് സ്ഥാനാര്‍ത്ഥിയായി രജപുതിന മത്സരിപ്പിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. രജുപുത് എത്തുന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നില പരുങ്ങലിലാവും. തെരഞ്ഞെടുപ്പ് വോട്ടെടുപ്പിലേക്ക് നീളാനാണ് സാധ്യത.
- 7 years ago
chandrika
Categories:
Video Stories
കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു
Tags: congress mla