X
    Categories: CultureMoreViews

ബി.ജെ.പി വിളിച്ചുകൊണ്ടിരിക്കുന്നു; താല്‍പര്യമില്ലെന്ന് പറഞ്ഞു മടുത്തു: കോണ്‍ഗ്രസ് എം.എല്‍.എ

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ പണംനല്‍കി പാട്ടിലാക്കാനുള്ള ബി.ജെ.പി ശ്രമം തുടരുന്നു. ബി.ജെ.പി തന്നെ വിളിച്ചതായി വെളിപ്പെടുത്തി ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രംഗത്തെത്തി. ശൃംഗേരിയില്‍ നിന്ന് വിജയിച്ച ടി.ഡി രാജെഗൗഡയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ ആരോപണവുമായി ഏറ്റവും ഒടുവില്‍ രംഗത്തു വന്നിരിക്കുന്നത്.

‘ബി.ജെ.പി തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ഞങ്ങളത് കാര്യമാക്കുന്നില്ല. എന്നെ ഇനി വിളിക്കരുതെന്ന് കര്‍ക്കശമായി അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ പാര്‍ട്ടിയോട് കൂറുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഇതാദ്യമായല്ല ബി.ജെ.പി വിളിക്കുന്നത്.’ രാജഗൗഡ പറഞ്ഞു.

നേരത്തെ, തന്റെ പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി നൂറു കോടിയും കാബിനറ്റ് മന്ത്രിപദവിയും വാഗ്ദാനം ചെയ്തതായി ജനതാദള്‍ സെക്യുലര്‍ നേതാവ് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് ജെ.ഡി.എസ്സിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: