ബംഗളൂരു: മെയ് 12 ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ ചേരി മാറ്റം തുടരുന്നു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ മലികയ്യ വെങ്കയ്യ ഗുട്ടേദര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അഫ്‌സല്‍പുരില്‍ നിന്നും ആറ് തവണ എം.എല്‍.എയായ ഗുട്ടേദര്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ സീറ്റ് ഗുട്ടേദര്‍ക്ക് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ് മറുകണ്ടം ചാടിയത്. ഇത് മൈസുരുവില്‍ നടക്കുന്ന പരിപാടിയില്‍ ഗുട്ടേദറെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ സ്വീകരിക്കും.
നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന കര്‍ണാടക മന്ത്രിസഭ പുനസംഘടനയില്‍ ഗുട്ടേദറെ പരിഗണിക്കാത്തതില്‍ പ്രതിഷധിച്ച് അദ്ദേഹം രാജി ഭീഷണി മുഴക്കിയിരുന്നു. 40 എംഎല്‍എ മാര്‍ക്കൊപ്പം പാര്‍ട്ടിവിടുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ഗുട്ടേദറിന്റെ നീക്കു പോക്ക് മനസിലാക്കിയാണ് പുതിയ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ന്റെ പേരു കോണ്‍ഗ്രസ് നേതൃത്വം വെട്ടിയതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. പ്രചാരണത്തിനിടെ ബിജെപി നേതൃത്വത്തിന് വരുന്ന ഓരോ അമളിയും കോണ്‍ഗ്രസിന് കരുത്തേകുകയാണ്. നേരത്തെ ജെ.ഡി.എസിന്റെ ഏഴ് എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നിരുന്നു. എം.എല്‍.എ സ്ഥാനം രാജിവെച്ച ഇവര്‍ പാര്‍ട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് അംഗത്വം സ്വീകരിച്ച് കോണ്‍ഗ്രസില്‍ അംഗങ്ങളായി. 23ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതോടെയാണ് ഇവര്‍ ജെ.ഡി.എസ് നേതൃത്വവുമായി ഇടഞ്ഞത്.
കോണ്‍ഗ്രസ് അടിക്കടി ശക്തിപ്പെടുമ്പോള്‍ കര്‍ണാടകയില്‍ പിടിവള്ളിയില്ലാതെ കഷ്ടപ്പെടുകയാണ് ബി.ജെ.പി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിക്ക് മുന്നില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ ഏല്‍ക്കുന്നില്ല. രാജ്യവ്യാപകമായി ബി.ജെ.പി പ്രയോഗിക്കുന്ന മോദി ഫാക്ടര്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിന് മുന്നില്‍ ഒന്നുമല്ലാതെ പോവുകയാണ്.