ന്യൂഡല്‍ഹി: ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള വിമാനക്കൂലിയും വിസയില്‍ ഇളവും നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മുഹമ്മദ് ആരിഫ് നസീം ഖാന്‍ സഊദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് എംഎല്‍എ സഊദി സര്‍ക്കാരിന് കത്ത് നല്‍കി.
ഇക്കണോമി ക്ലാസ് വിഭാഗത്തില്‍ മൂന്ന് തവണയാണ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. ഫീസ് വര്‍ദ്ധനവ് തീര്‍ത്ഥാടകരെ ബാധിച്ചതായും കുറയ്ക്കാന്‍ നടപടി സ്വീകരിക്കണെമന്നും മഹാരാഷ്ട്ര മുന്‍ ന്യൂനപക്ഷ വികസന മന്ത്രി കൂടിയായ മുഹമ്മദ് ആരിഫ് ആവശ്യപ്പെട്ടു. ഫീസ് വര്‍ദ്ധനവ് ഏറെയും ബാധിച്ചത് ഇന്ത്യയില്‍ നിന്നുള്ള യാത്രാ സംഘത്തെയാണ്. ഇന്ത്യയില്‍ നിന്നു പോകുന്ന തീര്‍ത്ഥാകരില്‍ ഏറെയും പാവപ്പെട്ടവരാണ്. 68,000 രൂപയോളം അധികം ചിലവാക്കേണ്ടതായി വരുന്നതായും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സഊദി സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണെമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.