X

കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ വെടിയുതിര്‍ത്തു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപമാണ് സംഭവം. ലക്‌നോവില്‍ നിന്ന് റായ്ബറേലിയിലേക്ക് പോകുന്ന വഴിമധ്യേ ഒരു സംഘം ആയുധധാരികളായ അക്രമിസംഘം അതിഥി സിങിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഹര്‍ചരന്ദ്പൂരിലെ മോദി സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. ടോള്‍ പ്ലാസയിലൂടെ കടന്നുപോവുകയായിരുന്നു എം.എല്‍.എയുടെ വാഹനവ്യൂഹം. വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ന്ന അക്രമിസംഘം വാഹനത്തിന് നേരെ കല്ലേറ് നടത്തുകയും ചെയ്തു. ആക്രമണത്തിനിടെ എം.എല്‍.എയുടെ വാഹനം നിയന്ത്രണംവിട്ട് തലകുത്തനെ മറിയുകയും ചെയ്തു.

അപകടത്തില്‍ പരിക്കേറ്റ അതിഥിയെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ് തനിക്ക് നേരെയുണ്ടായതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും അതിഥി സിങ് ആവശ്യപ്പെട്ടു.

chandrika: