X

കാസര്‍ഗോഡ് കൊലപാതകം: എ.കെ.ജി ഭവനിലേക്ക് കോണ്‍ഗ്രസ്സ് മാര്‍ച്ച്

ന്യൂഡല്‍ഹി : കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ.കെ.ജി ഭവനിലേക്ക് മാര്‍ച്ച് നടത്തി. സി.പി.എം ഗുണ്ടാ സംഘങ്ങളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണന്നാരോപിച്ച് പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ കോലം കത്തിച്ചു.

കേന്ദ്ര നേതാക്കള്‍ സംസ്ഥാനത്തെ സി.പി.എം കൊലയാളി സംഘങ്ങളെ നിയന്ത്രിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സൗത്ത് ഇന്ത്യന്‍ കോണ്‍ഗ്രസ്സ് നേതാവ് മണി നായിഡു പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ വൈഭവ് ബാലിയ. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കൗണ്‍സിലര്‍ വിഷ്ണുപ്രസാദ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: