X

മന്‍മോഹന്‍ സിങിന്റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണം കടുപ്പിച്ച് കോണ്‍ഗ്രസ്‌

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ കുറ്റപത്രവുമായി കോണ്‍ഗ്രസ്. സംസ്‌കാര ചടങ്ങുകളില്‍ മന്‍മോഹന്‍ സിങിനോടും കുടുംബത്തോടുമുള്ള അവഗണന ദൃശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. വീഡിയോ ചിത്രീകരണത്തിന് ദൂരദര്‍ശന് മാത്രമായിരുന്നു അനുമതി. ദൂരദര്‍ശന്‍ സംപ്രേഷണത്തില്‍ എപ്പോഴും കാണിച്ചുകൊണ്ടിരുന്നത് മന്‍മോഹന്‍ സിങിന്റെ കുടംബാംഗങ്ങളുടെ ദൃശ്യങ്ങള്‍ കാണിക്കുന്നതിന് പകരം മോദിയേയും അമിത് ഷായേയും മാത്രമാണ്.

മന്‍മോഹന്‍ സിങിന്റെ കുടുംബത്തിന് നല്‍കിയത് മുന്‍ നിരയില്‍ മൂന്ന് സീറ്റ് മാത്രമാണ്. കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ മാത്രമാണ് എന്നും പവന്‍ ഖേര വിവരിച്ചു. പ്രധാനമന്ത്രിയും മന്ത്രിമാരും ദേശീയപതാക മന്‍മോഹന്‍ സിങിന്റെ ഭാര്യക്ക് കൈമാറിയപ്പോള്‍ എഴുന്നേറ്റ് നിന്നില്ല. കുടുംബാംഗങ്ങള്‍ക്ക് അല്‍പം സ്ഥലം മാത്രമാണ് സംസ്‌കാര സ്ഥലത്ത് നല്‍കിയത്. പൊതുജനത്തെ ഗേറ്റിന് പുറത്ത് നിര്‍ത്തിയെന്നും പവന്‍ ഖേര ആരോപിച്ചു.

webdesk18: