ബംഗളൂരു: തിരിച്ചറിയല്‍ കാര്‍ഡ് വിവാദത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ച കര്‍ണാടകയിലെ ആര്‍ ആര്‍ നഗറില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ആറ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുനിരത്‌നയാണ് ലീഡ് ചെയ്യുകയാണ്. 32000 വോട്ടുകളുടെ ഭൂരിപക്ഷമാണ് മുനിരത്‌നക്കുള്ളത്.
ജെ.ഡി.എസിലെ ജി.എച്ച് രാമചന്ദ്ര ഉള്‍പ്പെടെ 14 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ കോണ്‍ഗ്രസും ജെ.ഡി.എസും സഖ്യത്തിലായതോടെ ഇരുപാര്‍ട്ടികളും മുനിരത്‌നക്കു വേണ്ടിയാണ് പ്രചാരണം നടത്തിയത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് ആര്‍.ആര്‍ നഗര്‍.
ബംഗളൂരുവിലെ സ്വകാര്യ ഫഌറ്റില്‍ നിന്ന് ഒമ്പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംഘം പിടികൂടിയതിനെത്തുടര്‍ന്നാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.