ഗുലാം നബി ആസാദിന് ഒപ്പംപോയ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരചന്ദ്, മുന്‍ മന്ത്രി പീര്‍സാദാ മുഹമ്മദ് സയ്യിദ് ഉള്‍പ്പെടെയുള്ളവരാണ് മടങ്ങിയെത്തിയത്. കോണ്‍ഗ്രസിന് ഇതൊരു പ്രധാനപ്പെട്ട ദിനമാണെന്ന് സംഘടനയുടെ ചുമതലയുള്ള വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ എത്തുമ്പോള്‍ കൂടുതല്‍ നേതാക്കള്‍ തിരികെയെത്തുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, എഐസിസി സംസ്ഥാന ചുമതലയുള്ള രജനി പാട്ടീല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
മുസാഫര്‍ പരെ, ബല്‍വാന്‍ സിംഗ്, മുജാഫര്‍ പരേ, മൊഹീന്ദര്‍ ഭരദ്വാജ്, ഭൂഷണ്‍ ദോഗ്ര, വിനോദ് ശര്‍മ്മ, നരീന്ദര്‍ ശര്‍മ്മ, നരേഷ് ശര്‍മ്മ, അംബ്രീഷ് മാഗോത്ര, സുബാഷ് ഭഗത്, ബദ്രി നാഥ് ശര്‍മ, വരുണ്‍ മഗോത്ര, അനുരാധ ശര്‍മ, വിജയ് തര്‍ഗോത്ര, ചന്ദര്‍ പ്രഭാ ശര്‍മ എന്നിവരാണ് പാര്‍ട്ടിയിലേക്ക് തിരികെയെത്തിയ മറ്റ് നേതാക്കള്‍.