X

മുതിർന്ന കോൺ​ഗ്രസ് നേതാവ് ലാൽ വർ​ഗീസ് കൽപ്പകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു. പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.പി.സി.സി. എക്സിക്യൂട്ടിവ് അം​ഗമാണ്.

കേരള കർഷക ക്ഷേമനിധി ബോർഡ് അംഗമായിരുന്നു ലാൽ വർഗീസ് കൽപകവാടി. 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായി. 2021-ൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വർ​ഗീസ് വൈദ്യൻ്റെ മകനാണ് ലാൽ വർഗീസ് കൽപകവാടി. ഇന്ദിരാഗാസിയോടും കെ. കരുണാകരനോടുമുള്ള ആരാധനയാണ് അദ്ദേഹത്തെ കോൺഗ്രസുകാരനാക്കുന്നത്. കർഷകരോടും കാർഷിക വൃത്തിയോടുമുള്ള താത്പര്യത്താൽ പാർട്ടിയുടെ മറ്റ് തലങ്ങളിലേക്ക് മാറാതെ കർഷക കോൺഗ്രസിൽ തന്നെ കഴിഞ്ഞ 45 വർഷമായി പ്രവർത്തിച്ചുവരികയായിരുന്നു.

webdesk13: