X

സ്വകാര്യ ബസിടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു

സ്വകാര്യ ബസിടിച്ച് ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് അംഗം മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡ് മയൂഖം വീട്ടില്‍ എം. ആര്‍. രവി (71) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്.

ഇന്ന്‌  പുലര്‍ച്ചെ അഞ്ചരയോടെ നടക്കാന്‍ പോയപ്പോള്‍ ചേര്‍ത്തലഅരൂക്കുറ്റി റോഡില്‍ കുഞ്ചരം കവലക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

അരൂക്കുറ്റി ഭാഗത്തുനിന്ന് ചേര്‍ത്തലക്ക് പോയ സ്വകാര്യ ബസാണ് ഇടിച്ചത്. പൂച്ചാക്കലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റും മുന്‍ പാണാവള്ളി ഗ്രാമ പഞ്ചായത്തംഗവുമായിരുന്നു. നിലവില്‍ തൈക്കാട്ടുശേരി ബ്ലോക്ക് അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റാണ്. ഭാര്യ: രതി കുമാരി. മക്കള്‍: അഭിജിത്, രേവതി.

webdesk13: