X
    Categories: CultureMoreViews

ജെ.ഡി.എസ് നേതാക്കളുമൊത്ത് വൈകീട്ട് ഗവര്‍ണറെ കാണും: കെ.സി വേണുഗോപാല്‍

ബെംഗളൂരു: പിന്തുണ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ജെ.ഡി.എസ് സമ്മതിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് വൈകീട്ട് ഗവര്‍ണറെ കാണുമെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് ജെ.ഡി.എസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുമെന്ന് ജെ.ഡി.എസ് വക്താവ് ഡാനിഷ് അലിയും വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ജെ.ഡി.എസിനെ പിന്തുണക്കാന്‍ ബി.ജെ.പി തയ്യാറാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. ബി.ജെ.പി നേതാക്കള്‍ എച്ച്.ഡി ദേവഗൗഡയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം ഒരു ചര്‍ച്ചക്കും വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ബി.എസ് യെദിയൂരപ്പ പറഞ്ഞത്. ബി.ജെ.പി കേന്ദ്ര നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യവും വ്യക്തമല്ല. നേരെത്ത അമിത് ഷാ വൈകീട്ട് മൂന്നു മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷം മാറിമറിഞ്ഞതോടെ വാര്‍ത്താസമ്മേളനം മാറ്റിവെക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: