X

‘കോണ്‍ഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; മുസ്ലിംകള്‍ക്ക് തൊഴില്‍ ക്വാട്ട നല്‍കുന്നു’: വിദ്വേഷ പ്രസംഗം തുടര്‍ന്ന് മോദി

തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ വിദ്വേഷ പ്രസംഗം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് മോദി ആരോപിച്ചു. തൊഴില്‍ സംവരണത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും കോണ്‍ഗ്രസ് നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.

മതത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണെന്നും മോദി പറഞ്ഞു. നിങ്ങളുടെ ക്വാട്ട തട്ടിയെടുത്ത് മുസ്ലിംകള്‍ക്ക് നല്‍കുക എന്നതാണ് കോണ്‍ഗ്രസിന്റെ മറഞ്ഞിരിക്കുന്ന അജണ്ടയെന്നും മുന്നിലിരുന്ന അണികളോട് മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിവാദ പരാമര്‍ശങ്ങള്‍.

‘കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ മുസ്ലിംകളെയും ഒറ്റരാത്രികൊണ്ട് മറ്റ് പിന്നാക്ക വിഭാഗ (ഒബിസി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും അവര്‍ക്ക് സംവരണം നല്‍കുകയും ചെയ്തു’ എന്ന ആരോപണവും മോദി ഉന്നയിച്ചു. ആദിവാസികളുടെ ക്ഷേമത്തെ കുറിച്ച് കോണ്‍?ഗ്രസ് വേവലാതിപ്പെടുന്നില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദു വിരുദ്ധരും മുസ്ലിംകളെ പ്രീണിപ്പിക്കുന്നവരുമാണെന്ന് ആരോപണം ബിജെപിയും ആവര്‍ത്തിച്ചു.

ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം വിദ്വേഷ പ്രചാരണം ആരംഭിച്ച മോദി, രണ്ടാം ഘട്ടത്തിനു ശേഷം അത് കടുപ്പിക്കുകയായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ കായികരംഗത്ത് ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം അം?ഗങ്ങളെ കോണ്‍?ഗ്രസ് മതാടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്നും മോദി വ്യാഴാഴ്ച ആരോപിച്ചിരുന്നു. ക്രിക്കറ്റ് ടീമില്‍ ആരൊക്കെ തുടരണം, ആരു തുടരരുത് എന്നൊക്കെ മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തീരുമാനിക്കും- മോദി പറഞ്ഞു. മധ്യപ്രദേശിലെ ധറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോണ്‍ഗ്രസ് കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരില്ലെന്നും രാമക്ഷേത്രത്തിന് ബാബരി പൂട്ട് ഇടില്ലെന്നും ഉറപ്പാക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 400 സീറ്റുകള്‍ വേണമെന്ന് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. താന്‍ മുസ്ലിംകള്‍ക്കും ഇസ്ലാമിനും എതിരല്ലെന്നും അവകാശപ്പെട്ട മോദി, മുസ്ലിം സമൂഹം ആത്മപരിശോധന നടത്തുകയും ഭാവിയെക്കുറിച്ച് ചിന്തിക്കുകയും വേണമെന്നും പറഞ്ഞിരുന്നു.

തനിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ കോണ്‍ഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു എന്ന വിവാദ പ്രസ്താവനയും കഴിഞ്ഞദിവസം മോദി രം?ഗത്തെത്തിയിരുന്നു. ഒരു പ്രത്യേക മതത്തിലുള്ളവരോട് മോദിക്കെതിരെ വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അഭ്യര്‍ഥിക്കുന്നു, വോട്ട് ജിഹാദ് അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘കോണ്‍?ഗ്രസിന്റെ രാജകുമാരനെ’ പ്രധാനമന്ത്രിയാക്കാന്‍ പാകിസ്താന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പേരു പറയാതെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഉന്നംവെച്ചായിരുന്നു മോദിയുടെ പരാമര്‍ശം. പാകിസ്താന്റെ അനുയായി ആണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും മോദി ആരോപിച്ചു. ഗുജറാത്തിലെ ആനന്ദില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

താ​ൻ ജീ​വി​ച്ചി​രി​ക്കു​ന്ന കാല​ത്തോ​ളം എ​സ്.​സി-​ എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ളു​​ടെ ചെ​ല​വി​ൽ മു​സ്‍ലിം​ക​ൾ​ക്ക് മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണം അ​നു​വ​ദി​ക്കി​ല്ലെ​ന്നും മോ​ദി പറഞ്ഞിരുന്നു. തെ​ല​ങ്കാ​ന​യി​ലെ മേ​ദ​ക് ജി​ല്ല​യി​ൽ നടന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോദി. ‘കോൺഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവർ അറിയണം- ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതുകൾക്കും എസ്‌.സി- എസ്‌.ടികൾക്കും ഒബിസികൾക്കും വേണ്ടിയുള്ള സംവരണം മതത്തിൻ്റെ പേരിൽ മു​സ്‍ലിം​ക​ൾ​ക്ക് നൽകാൻ അനുവദിക്കില്ല’- മോദി വിശദമാക്കി.

രാജസ്ഥാനിലെ ബൻസ്‌വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ ഇത്തവണത്തെ ആദ്യ വിവാദ വിദ്വേഷ പരാമർശം. കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നായിരുന്നു മുസ്‌ലിംകളെ ഉദ്ദേശിച്ചുള്ള പ്രസ്താവന. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്ന് ആരോപിച്ചായിരുന്നു ഇത്തരമൊരു പരാമർശം.

webdesk13: