പൗരത്വ ഭേദഗതി നിയമം റദ്ദാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കള്ളപ്പണം വെളുപ്പിക്കൽ നിയമം റദ്ദാക്കും. ബി.ജെ.പി തോൽക്കുമെന്ന് ഉറപ്പായപ്പോൾ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും ശിവകുമാർ പറഞ്ഞു.
വൈകാരിക വിഷയങ്ങൾ മുതലെടുക്കുന്നത് കോൺഗ്രസ് രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചതാണ്. കേരളത്തിലോ കർണാടകയിലോ ഇതു സംബന്ധിച്ച ആശയക്കുഴപ്പമില്ല. ജനസംഖ്യാ ആനുപാതികമായി എല്ലാവരെയും തുല്യമായി പരിഗണിക്കുമെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.
ബി.ജെ.പി തോൽക്കുമെന്ന് ഉറപ്പായപ്പോൾ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് പ്രതിപക്ഷവേട്ട നടക്കുന്നത്. കുറ്റപത്രം കൊടുക്കാനോ ഒരു രൂപയുടെ അഴിമതി തെളിയിക്കാനോ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പി.എം.എൽ.എ റദ്ദാക്കുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.