X

കര്‍ണാടക: എം.എല്‍.എമാര്‍ക്ക് പുതിയ മൊബൈല്‍ ആപ്പുമായി കോണ്‍ഗ്രസ്; ആപ്പിന്റെ പ്രത്യേകതകള്‍ ഇതാണ്

ബംഗളൂരു: കര്‍ണാടകയില്‍ അപ്രതീക്ഷിത രാഷ്ട്രീയ സാഹചര്യത്തില്‍ രൂപം കൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളല്‍ വരുത്തി ഭരണം നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. എന്നാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ രഹസ്യസങ്കേതത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ബി.ജെ.പി ഏതുവിധേനെയും എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ശ്രമിക്കുമെന്നതിനാല്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. എം.എല്‍.എമാരെ നിരീക്ഷിക്കാനാകുന്നതാണ് മൊബൈല്‍ ആപ്പ്.

എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റിയതിനു പിന്നാലെയാണ് അവരുടെ ഫോണുകളില്‍ ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തത്. ഈ ആപ്പുള്ള ഫോണിലേക്ക് എത്തുന്ന കോളുകളും എസ്.എം.എസുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും ഉള്‍പ്പെടെ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനാകുമെന്നതാണ് പ്രത്യേകത.

 

എന്തു വില കൊടുത്തും ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതിനാല്‍ തങ്ങള്‍ക്കൊപ്പമുള്ള എം.എല്‍.എമാരെ ബി.ജെ.പി സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസിന്റെ ഇത്തരമൊരു പരീക്ഷണം.

എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം കൂട്ടുന്നതിന് നൂറു കോടി രൂപയും മന്ത്രിസ്ഥാനവുമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്.

 

 

chandrika: