X

പാകിസ്താന്‍ പ്രചാരണായുധമാക്കി വീണ്ടും നരേന്ദ്ര മോദി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ വിരുദ്ധ വികാരമിളക്കിവിട്ട് നേട്ടംകൊയ്യാനുള്ള നീക്കവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ പാകിസ്താന്‍ ഇടപെടുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി കാണാന്‍ പാകിസ്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പലന്‍പൂരില്‍ നടന്ന റാലിയില്‍ മോദി ആരോപിച്ചു.

വ്യാഴാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പാകിസ്താന്‍ കാര്‍ഡുമായി മോദിയുടെ രാഷ്ട്രീയക്കളി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നത പാക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇത് മൂന്ന് മണിക്കൂര്‍ നീണ്ടു ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ തന്നെ നീചന്‍ എന്ന് വിശേഷിപ്പിച്ചത്.

മണിശങ്കര്‍ അയ്യരുടെ വസതിയില്‍ നടന്ന ഈ കൂടിക്കാഴ്ചയെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നുവെന്നും മോദി അവകാശപ്പെട്ടു. പാക് സൈനിക ജനറലായിരുന്ന സര്‍ദാര്‍ അര്‍ഷാദ് റഫീഖ് യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഹമ്മദ് പട്ടേലിന് പിന്തുണ പ്രഖ്യാപിച്ചു. ഇത്തരം സംഭവങ്ങള്‍ സംശയമുണര്‍ത്തുന്നതാണ്. കൂടിക്കാഴ്ച സംബന്ധിച്ച് കോ ണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

chandrika: