രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ജമ്മുകാശ്മീര്‍ നിയമസഭകളിലേയ്ക്കുള്ള ജനവിധിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ. ഇപ്പോള്‍ ജമ്മു കശ്മീരില്‍ ലീഡ് നില ഉയര്‍ത്തി കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ് നടന്നത്. സെപ്റ്റംബര്‍ 15, 25 ഒക്ടോബര്‍ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ് നടന്നത്.
ജമ്മു കശ്മീരിനെ വിഭജിക്കണമെന്ന ബിജെപി നിലപാടിനെതിരെ ജനങ്ങല്‍ വിധിയെഴുതിയെന്നാണ് ഈ ഫലം മനസ്സിലാക്കുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് 51 ലീഡും ബിജെപിക്ക് 25 ലീഡുമാണ് ഇപ്പോള്‍.