X
    Categories: indiaNews

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

ഷിംല: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. അധികാരത്തിലെത്തിയാല്‍ പഴയ രീതിയിലുള്ള പെന്‍ഷന്‍ പദ്ധതി കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് സുക്വീന്ദര്‍ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.

1.36 ലക്ഷം വരുന്ന തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. സ്ത്രീകള്‍ക്ക് മാസം 1500 രൂപ എന്ന വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു സബ് കമ്മിറ്റി രൂപീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇതൊടൊപ്പം ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായുള്ള പദ്ധതിയും ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു

webdesk11: